''ധീരനും സ്വതന്ത്രനും സര്‍വോപരി സര്‍ഗാത്മകനുമയ മനുഷ്യശിശു അറുപതോ എഴുപതോ വര്‍ഷംകൊണ്ട് ഭീരുവും പരതന്ത്രനുമായിത്തീര്‍ന്ന് സ്വന്തം സൃഷ്ടിപരത വംശവൃദ്ധിക്കുവേണ്ടിമാത്രം ചെലവിട്ട് ഒടുവില്‍ വൃദ്ധ വേഷം കെട്ടിയ വലിയൊരു കുട്ടിയായി മരിച്ചുപൊകുന്നതിനെയാണു മനുഷ്യ ജീവിതം എന്നു പരയുന്നതെങ്കില്‍ പ്രിയപെട്ടവളേ, മനുഷ്യനായി പിറന്നതില്‍ എനിക്കു അഭിമാനിക്കാന്‍ ഒന്നുമില്ല.....''

സുഭാഷ് ചന്ദ്രന്‍ (മനുഷ്യന് ഒരു ആമുഖം)

Wednesday, March 23, 2016

ഭഗത് സിങ്ങ്


വിശ്വാസം (ദൈവത്തില്‍) കഠിനതകളിലൂടെ കടന്നുപോകാന്‍, അവയെ സന്തോഷകരമാക്കാന്‍ പോലും, സഹായിക്കുന്നു. മനുഷ്യന് ദൈവത്തില്‍ ശക്തമായൊരു പിന്തുണയും അവന്റെ പേരില്‍ പ്രോത്സാഹനജനകമായൊരു ആശ്വാസവും ലഭിക്കുന്നു. നിങ്ങള്‍ക്ക് അവനില്‍ (ദൈവത്തില്‍)വിശ്വാസമില്ലെങ്കില്‍ പിന്നെ നിങ്ങളെത്തന്നെ ആശ്രയിക്കുക മാത്രമാണു വഴി. കൊടുങ്കാറ്റിനും കോളിനുമിടയില്‍ സ്വന്തം കാലില്‍ നില്‍ക്കുക എന്നത് കുട്ടിക്കളിയല്ല. ദൈവവിശ്വാസിയായ ഹിന്ദു ഒരു രാജാവായി പുനര്‍ജനിക്കുന്നതിനെക്കുറിച്ച് സ്വപ്നം കാണും; തന്റെ സഹനങ്ങള്‍ക്കും ബലികള്‍ക്കും സ്വര്‍ഗത്തില്‍ ലഭിക്കാന്‍ പോകുന്ന ആഡംബരങ്ങളെക്കുറിച്ചായിരിക്കും ഒരു മുസ്ലീമോ ക്രിസ്ത്യാനിയോ സ്വപ്നം കാണുന്നത്. ഞാന്‍ എന്താണ് ആഗ്രഹിക്കേണ്ടത്? എന്റെ കഴുത്തില്‍ കുരുക്ക് മുറുകുമ്പോള്‍, കാലിനടിയില്‍ നിന്നും പലകകള്‍ നീങ്ങുമ്പോള് അതാണ് അന്ത്യമെന്ന് എനിക്കറിയാം. കൂടുതല്‍ കൃത്യമായ മതപദാവലി ഉപയോഗിച്ചാല്‍ അത് സമ്പൂര്‍ണ നിഗ്രഹത്തിന്റെ നിമിഷമായിരിക്കും. എന്റെ ആത്മാവ് ഒന്നുമല്ല. ധീരമായിത്തന്നെ,  പ്രതിഫലത്തിന്റെ കാര്യമെടുത്താല്‍ അത്തരം വലിയ പ്രതിഫലങ്ങളൊന്നുമില്ലാത്ത ഈ പോരാട്ടങ്ങളുടെ ഈ ചെറിയ ജീവിതം ത്തന്നെയാണ് എന്റെ പ്രതിഫലം. അത്രയേ ഉള്ളൂ. ഇഹത്തിലോ പരത്തിലോ എന്തെങ്കിലും പ്രതിഫലം കിട്ടണമെന്ന സ്വാര്‍ത്ഥചിന്ത ഇല്ലാതെ തീര്‍ത്തും നിസ്വാര്‍ത്ഥമായി ഞാനെന്റെ ജീവിതം സ്വാതന്ത്ര്യത്തിനായി സമര്‍പ്പിച്ചിരിക്കുന്നു. എനിക്കതല്ലാതെ ഒന്നും ചെയ്യാനാവില്ല. മനുഷ്യരാശിയെ സേവിക്കുക എന്ന ആശയത്തില്‍നിന്നും ധൈര്യമുള്‍ക്കൊണ്ട് അവരെ ദുരിതങ്ങളില്‍ നിന്നും ദൈന്യതയില്‍ നിന്നും മോചിപ്പിക്കാന്‍വേണ്ടി, ഈയൊരു ലക്ഷ്യത്തിനുവേണ്ടി തങ്ങളുടെ ജീവിതം സമര്‍പ്പിക്കുകയല്ലാതെ മറ്റൊരു മാര്‍ഗവും തങ്ങള്‍ക്ക് മുന്നില്‍ ഇല്ലെന്നു വലിയ സംഘം സ്ത്രീപുരുഷന്‍മാര്‍ തീരുമാനിക്കുമ്പോള്‍ സ്വാതന്ത്ര്യത്തിന്റെ പുതിയ യുഗത്തിലേക്ക് ഒരു ദിനം പിറന്നുവീഴും.

No comments:

Post a Comment