''ധീരനും സ്വതന്ത്രനും സര്‍വോപരി സര്‍ഗാത്മകനുമയ മനുഷ്യശിശു അറുപതോ എഴുപതോ വര്‍ഷംകൊണ്ട് ഭീരുവും പരതന്ത്രനുമായിത്തീര്‍ന്ന് സ്വന്തം സൃഷ്ടിപരത വംശവൃദ്ധിക്കുവേണ്ടിമാത്രം ചെലവിട്ട് ഒടുവില്‍ വൃദ്ധ വേഷം കെട്ടിയ വലിയൊരു കുട്ടിയായി മരിച്ചുപൊകുന്നതിനെയാണു മനുഷ്യ ജീവിതം എന്നു പരയുന്നതെങ്കില്‍ പ്രിയപെട്ടവളേ, മനുഷ്യനായി പിറന്നതില്‍ എനിക്കു അഭിമാനിക്കാന്‍ ഒന്നുമില്ല.....''

സുഭാഷ് ചന്ദ്രന്‍ (മനുഷ്യന് ഒരു ആമുഖം)

Thursday, October 22, 2015

നിങ്ങൾക്ക് നിശബ്ദരായിരിക്കാൻ കഴിയില്ല

                                                                                                                                             
            രാജ്യത്ത് അസഹിഷ്ണുത പെരുകുമ്പോഴും, സാംസ്കാരിക നേതാക്കൾ ഓരോരുത്തരായി
ഹൈന്ദവ തീവ്രവാദികളാൽ വെടിക്കൊണ്ടു വീഴുമ്പോഴും, എഴുത്തുക്കാരുടെ പേനകളുടെ ചലനം നിലക്കുമ്പൊഴും കേന്ദ്രസർക്കാർ പുലർത്തുന്ന നിസംഗതയിൽ പ്രതിഷേധിച്ച്  അക്കാദമി അവാർഡുകൾ തിരിച്ചു നല്കുന്ന എഴുത്തുക്കാരുടെ എണ്ണം വർദ്ധിക്കുകയാണ് . രാജ്യം ഇതുവരെ കണ്ടത്തിൽ വച്ച് എഴുത്തുക്കാരുടെ ഏറ്റവും വലിയ കലാപമാണിത് .
ഇതിൽ പങ്കുചേർന്ന മലയാള എഴുത്തുക്കാരുടെ എണ്ണം കാണുമ്പോൾ നമ്മൾ നാണിച്ച്
 തല കുനിക്കേണ്ടിവരുകയാണ് .
പാറക്കടവ് , സച്ചിദാനന്ദൻ , സാറാ ജോസഫ് എന്നിവരൊഴികെ ബാക്കി എല്ലാവരും കുറ്റകരമായ മൗനം പാലിക്കുകയാണ് . ചിലരാവട്ടെ സ്വന്തം കഴിവില്ലായ്മ ന്യയികരിക്കുന്നതിനു പുറമേ അർഹതയില്ലാതെ വാങ്ങിയതുക്കൊണ്ടാണ് അവാർഡ് തിരികെ നല്കുന്നതെന്നു എന്നിങ്ങനെയുള്ള വിലകുറഞ്ഞ ആരോപണങ്ങൾ ഉന്നയിക്കുകയാണ് . ജനങ്ങളുടെ കാശുക്കൊണ്ടാണ് അവാർഡ് നല്കുന്നതെന്നും  അത് തിരിച്ചു നല്കുന്നത് രാജ്യത്തെ ജനങ്ങളെ അഭമാനിക്കുന്നതിനു തുല്ല്യമാണെന്നു  പറഞ്ഞ് സ്വയം ന്യയികരിക്കുന്നവർക്ക്
ആവശ്യം വരുമ്പോൾ ജനങ്ങൾക്കു വേണ്ടി പ്രതിഷേധിക്കാതെ ഭരണകൂടങ്ങൾക്ക് മുന്നിൽ ഓച്ഛനിച്ചു നിൽക്കുന്നതിൽ യാതൊരു കുറ്റബോധവുമില്ലേ.?  (അനീതിക്കു മുന്നില് മൗനം പാലിക്കുന്നത് ഓച്ഛനിച്ചു നില്ക്കുന്നതിനു തുല്യംതന്നെ.)
പ്രിയ എം.ടി , മുകുന്ദൻ ,ആനന്ദ് , സുഗതകുമാരി ഞങ്ങൾക്കുറപ്പാണ്  നിങ്ങൾക്ക് അതികകാലം നിശബ്ദരായിരിക്കാൻ കഴിയില്ല . പ്രിയ സുകുമാർ അഴിക്കോട് താങ്കളുടെ നഷ്ടം ഇപ്പോഴാണ് ഞങ്ങൾ ശരിക്കും മനസ്സിലാക്കുന്നത്‌ ..

No comments:

Post a Comment