''ധീരനും സ്വതന്ത്രനും സര്‍വോപരി സര്‍ഗാത്മകനുമയ മനുഷ്യശിശു അറുപതോ എഴുപതോ വര്‍ഷംകൊണ്ട് ഭീരുവും പരതന്ത്രനുമായിത്തീര്‍ന്ന് സ്വന്തം സൃഷ്ടിപരത വംശവൃദ്ധിക്കുവേണ്ടിമാത്രം ചെലവിട്ട് ഒടുവില്‍ വൃദ്ധ വേഷം കെട്ടിയ വലിയൊരു കുട്ടിയായി മരിച്ചുപൊകുന്നതിനെയാണു മനുഷ്യ ജീവിതം എന്നു പരയുന്നതെങ്കില്‍ പ്രിയപെട്ടവളേ, മനുഷ്യനായി പിറന്നതില്‍ എനിക്കു അഭിമാനിക്കാന്‍ ഒന്നുമില്ല.....''

സുഭാഷ് ചന്ദ്രന്‍ (മനുഷ്യന് ഒരു ആമുഖം)

Thursday, October 22, 2015

നിങ്ങൾക്ക് നിശബ്ദരായിരിക്കാൻ കഴിയില്ല

                                                                                                                                             
            രാജ്യത്ത് അസഹിഷ്ണുത പെരുകുമ്പോഴും, സാംസ്കാരിക നേതാക്കൾ ഓരോരുത്തരായി
ഹൈന്ദവ തീവ്രവാദികളാൽ വെടിക്കൊണ്ടു വീഴുമ്പോഴും, എഴുത്തുക്കാരുടെ പേനകളുടെ ചലനം നിലക്കുമ്പൊഴും കേന്ദ്രസർക്കാർ പുലർത്തുന്ന നിസംഗതയിൽ പ്രതിഷേധിച്ച്  അക്കാദമി അവാർഡുകൾ തിരിച്ചു നല്കുന്ന എഴുത്തുക്കാരുടെ എണ്ണം വർദ്ധിക്കുകയാണ് . രാജ്യം ഇതുവരെ കണ്ടത്തിൽ വച്ച് എഴുത്തുക്കാരുടെ ഏറ്റവും വലിയ കലാപമാണിത് .
ഇതിൽ പങ്കുചേർന്ന മലയാള എഴുത്തുക്കാരുടെ എണ്ണം കാണുമ്പോൾ നമ്മൾ നാണിച്ച്
 തല കുനിക്കേണ്ടിവരുകയാണ് .
പാറക്കടവ് , സച്ചിദാനന്ദൻ , സാറാ ജോസഫ് എന്നിവരൊഴികെ ബാക്കി എല്ലാവരും കുറ്റകരമായ മൗനം പാലിക്കുകയാണ് . ചിലരാവട്ടെ സ്വന്തം കഴിവില്ലായ്മ ന്യയികരിക്കുന്നതിനു പുറമേ അർഹതയില്ലാതെ വാങ്ങിയതുക്കൊണ്ടാണ് അവാർഡ് തിരികെ നല്കുന്നതെന്നു എന്നിങ്ങനെയുള്ള വിലകുറഞ്ഞ ആരോപണങ്ങൾ ഉന്നയിക്കുകയാണ് . ജനങ്ങളുടെ കാശുക്കൊണ്ടാണ് അവാർഡ് നല്കുന്നതെന്നും  അത് തിരിച്ചു നല്കുന്നത് രാജ്യത്തെ ജനങ്ങളെ അഭമാനിക്കുന്നതിനു തുല്ല്യമാണെന്നു  പറഞ്ഞ് സ്വയം ന്യയികരിക്കുന്നവർക്ക്
ആവശ്യം വരുമ്പോൾ ജനങ്ങൾക്കു വേണ്ടി പ്രതിഷേധിക്കാതെ ഭരണകൂടങ്ങൾക്ക് മുന്നിൽ ഓച്ഛനിച്ചു നിൽക്കുന്നതിൽ യാതൊരു കുറ്റബോധവുമില്ലേ.?  (അനീതിക്കു മുന്നില് മൗനം പാലിക്കുന്നത് ഓച്ഛനിച്ചു നില്ക്കുന്നതിനു തുല്യംതന്നെ.)
പ്രിയ എം.ടി , മുകുന്ദൻ ,ആനന്ദ് , സുഗതകുമാരി ഞങ്ങൾക്കുറപ്പാണ്  നിങ്ങൾക്ക് അതികകാലം നിശബ്ദരായിരിക്കാൻ കഴിയില്ല . പ്രിയ സുകുമാർ അഴിക്കോട് താങ്കളുടെ നഷ്ടം ഇപ്പോഴാണ് ഞങ്ങൾ ശരിക്കും മനസ്സിലാക്കുന്നത്‌ ..

Friday, October 9, 2015

മരപറവ

അധികാരത്തിന്റെ ഊടു വഴികളിൽ നുഴഞ്ഞു കയറാൻ
അവർ പതിറ്റാണ്ടുകളായി ശ്രമിച്ചു.
 പക്ഷെ ഇപ്പോൾ നാമമില്ലാത്ത പക്ഷിയുടെ സ്വർണ്ണ മുട്ട കാണിച്ച് അവരതു സാധിച്ചു.
സ്വർണ്ണ മുട്ട വിരിഞ്ഞു പുറത്തുവരുന്നവ നമ്മെയുംക്കൊണ്ട്
ഏഴാം സ്വർഗത്തിലേക്ക് പറക്കുമത്രേ .
വാഗ്ദാനങ്ങൾ സ്റ്റിയറിങ്ങ് പോലെയാണ് ഇടത്തോട്ടും വലത്തോട്ടും തിരിക്കാൻ കഴിയുന്നവ .
എന്നാൽ മുട്ടവിരിഞ്ഞ് പുറത്തു വന്നതെല്ലാം നിരോധനങ്ങളായിരുന്നു.
അതിന്റെ നിറം തിളങ്ങുന്ന സ്വർണ്ണ നിറമായിരുന്നോ.
കണ്ണുകൾക്ക്‌ പിഴച്ചതല്ലേ.
ആ മരപറവയെ ആരേലും കണ്ടുവോ. കാണില്ല, അത് യന്ത്ര ചിറകുകളിലേറി  പറക്കുകയാണ് .
സമയമിനിയും വൈകിയിട്ടില്ല,
അവരെ കൈയ്യറിയാതെ വെടിവെച്ചീടുക.

Wednesday, August 19, 2015

അന്നും ഇന്നും

അദ്യമൊക്കെ ഭക്തിയുടെകൂടെ ശുദ്ധമായ സംഗീതമാണു അവതരിപ്പിച്ചിരുന്നതു, അതു കേൾക്കുമ്പൊൾ ഉള്ളിൽ താനെ ഭക്തി വന്നു നിറയും. എന്നാൽ ഇപ്പൊഴത്തെ  ഭക്തിസാന്ദ്രമെന്നു പറയപ്പെടുന്ന സംഗീതം കേൾക്കുമ്പോൾ  കണ്ണും കാതും മൂടികെട്ടി അന്ധകാരത്തിൽ ചെന്നിരിക്കേണ്ട അവസ്ഥയാണു.. 

Thursday, February 5, 2015

കടല പൊതിഞ്ഞു കിട്ടിയത്

ആരുടെയെങ്കിലും കയ്യിൽ മവോയിസ്റ്റ് ലഘു ലേഖകൾ ഉണ്ടെങ്കിൽ എനികൊരെണ്ണം തരാമൊ.
തരുന്നതിൽ വിരോധമില്ല പക്ഷെ അരെങ്കിലും ചോദിച്ചാൽ വായിക്കാൻ വങ്ങിച്ചതാണെന്നു പറയരുത് കടല പൊതിഞ്ഞു കിട്ടിയതാണെന്നു പറഞ്ഞാമതി അല്ല്ലെങ്കിൽ യു.എ.പി.എ തലയിൽ ചുമക്കേണ്ടി വരും..
അങ്ങനെ പരഞ്ഞിട്ടും കര്യമില്ല ശരിക്കും കടല പൊതിഞ്ഞു കിട്ടിയവർ പോലും ഇപ്പോൾ അകത്താണു..
അതുക്കൊണ്ടെന്തയാലും സ്വന്തമായെഴുതാം.

അങ്ങനെ കടല പൊതിഞ്ഞു കിട്ടിയ മവോയിസ്റ്റ് ലഘുലേഖയുടെ പ്രസക്തഭാഗങ്ങൾ

നിങ്ങൾക്കറിയാമൊ ഈ രഷ്ട്രീയ പ്രസ്തനങ്ങലെല്ലം ഭരിക്കുന്നതു അഴിമതി നടത്താൻ വേണ്ടി മത്രമണു. നിലവിലുള്ള എല്ലാ പർട്ടികളും വലർന്നു വന്ന സാഹചര്യം മറന്നു പോയിരിക്കുന്നു .
ഇന്ത്യ രാജ്യത്തെ വിഴുങ്ങി കൊണ്ടിരിക്കുന്ന കൊർപറേറ്റ് ഭീമൻമാരാണു അവരുടെ ഇഷ്ട്ടതോഴർ.
 പൗരാവകാശത്തെ കുറിച്ചു ഭരണഘടനയുടെ ലിഖിതങ്ങൾ വാചാലമവുമ്പോഴും അതു വെറും മധ്യവർത്തി സമൂഹത്തിന്റെ അവകാശങ്ങളായി മത്രം ചുരുക്കപെടുകയാണു.
അദിവാസികളുടെ ഭൂമി ആദിവാസിക്കുയെന്നു എന്തുകൊണ്ടു എവിടേയുമെഴുതിവചില്ല . ആദിവാസി തന്റെ നിലനില്പ്പിനായി മണ്ണിനു വേണ്ടി കൈനീട്ടുമ്പോൾ നിയമത്തിന്റെ നൂലാമാലകൽ പറഞ്ഞു പേടിപ്പിക്കുകയും ബഹുരാഷ്ട്ര കമ്പനികൾക്കു അനുസ്രുതമായി അതേ നിയമങ്ങൾ മാറ്റി കൊടുക്കുകയും ചെയ്യുന്നു..

തോടുകളും പുഴകളും മലീമസമാക്കിയിരിക്കുന്നു, ദിനം പ്രതി പെരുകിക്കൊണ്ടിരിക്കുന്ന ക്വറികൾക്കു മുക്കുകയറിടാൻ കൊണ്ടു വന്ന ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടു നടപ്പിലാക്കാതെ രാഷ്ട്രീയ നേത്രുത്വം നാടകം കളിക്കുകയാണു .. ഇനിയും ചെറിയ തുരുത്തിൽ നിന്നു നിലവിളിച്ചിട്ടു ആരു കേൾക്കൻ . അതുകൊണ്ടു തന്നെ സായൂധ വിപ്ലവം ഉയർന്നു വരെണ്ട തുണ്ടു പ്രക്രിതിയെ സംരക്ഷിക്കാനായി  ജനതിപത്യ വ്യവസ്ഥിതിയെ ശക്തി കരിക്കാനായൊരുവിപ്ലവം .
പക്ഷെയതിനു രക്തരൂക്ഷിതമാവാതിരിക്കൻ കഴിയുകയുമില്ല എങ്കിലും സയൂധ പോരാട്ടം അനിവാര്യമാണ്..

Saturday, January 17, 2015

വിരൂപിയായ പ്രവാചകൻ


ഫ്രൻസിലെ ഷർലി അക്രമത്തെ പലരും ന്യയികരിക്കുന്നതു എന്തിനാണെന്നു മനസ്സിലാവുന്നില്ല. അന്ത്യ പ്രവചകനെ വിമർഷിക്കുന്നതു ഇസ്ലാമിനെ വിമർഷിക്കുന്നതണെന്നും അതുവഴി ഇസ്ലമിനെ തകർക്കുകയാണു ലകഷ്യമെന്നും അഭിപ്രായപെടുന്നവരുണ്ടു. ലോകത്തിലെ പുണ്യവ്യക്തിത്വങ്ങളെ  അവമതിപുളവകുന്ന രീതിയിൽ കളിയാക്കുന്ന പ്രവണത അക്രമിക്കപെടെണ്ടതണെന്നാണു അവർ പറയുന്നതു അതിനെയൊക്കെ ആവിഷ്ക്കാര സ്വതന്ത്രതിനു നേരെയുള്ള ആക്രമണമായി ചിത്രീകരിക്കുന്നതു ന്യയികരിക്കാനാവില്ലത്രെ, ഇവിടുത്തെ ആളുകൾക്ക് തെന്തുപറ്റി. അല്ഖ്വയ്ദ,താലിബാൻ, ഇസ്ലമിക് സ്റ്റേറ്റ്  എന്നീ ഇസ്ലമിക ഭീകര സംഘടനകൾ  ഉയർത്തിപിടിക്കുന്ന പ്രവാചകന്റെ രൂപം വരെ വികൃതമാണു ആ വികൃതമായ രൂപത്തെയാണു അവർ വരച്ചതു അതുവഴി യഥാർത്ഥത്തിൽ  ഭീകരതെയാണു കളിയാക്കുന്നതു ആ വികൃരൂപൂപിയായ പ്രവചകനെ നിങ്ങൾ അംഗീകരിക്കുന്നുണ്ടൊ? ആ മധ്യമം ചെയ്തതു തെറ്റണെങ്കിൽ അതേ മധ്യമത്തിലണു പ്രതികരിക്കെണ്ടതു. അത്രക്കു വിവരമുല്ലവർ ആ കൂട്ടതിലുണ്ടൊ ഉണ്ടെങ്കിൽതന്നെ എല്ലവരും കണ്ണും മനസ്സും മൂടികെട്ടി ഇരുട്ടക്കിയിരിക്കുകയല്ലെ.

അത്ഭുതമെന്നു പറയട്ടെ വർഗീയവാദം ഉയർത്തിപിടിക്കുന്ന ഹൈന്ദസംഘടനകൾ ഈ  അക്രമണത്തിന്റെ പക്ഷം പിടിക്കുകയാണ്‌. വർഗീയവാത്തിനും ഭീകരവാദത്തിനും ഒരേ മുഖമാണല്ലോ. പക്ഷെ അവർ പയുന്നതു പികെയിക്കു എതിരെ നടന്ന അക്രമവും ഷർളി അക്രമവും ഒന്നിചു ചർച്ച  ചെയ്യ പെരുത്  യെന്നാണ്  കാരണം ഇവിടെയാരും മരിചിട്ടില്ലല്ലൊ.

രണ്ടു വർഷം മുൻപു പ്രവാചകനെ വസ്തുത വിരുധമായി ചിത്രീകരിക്കുന്ന സിനിമ ഇരങ്ങീട്ടെന്തായി മുസ്ലിം സമൂഹത്തിന്റെ കൊലെവെറി മത്രം ലോകം കണ്ടു സിനിമ ആരും കണ്ടില്ല.

കലാ സ്രിഷ്ടികലക്കു നേരെയുള്ള ആക്രമണങ്ങൾക്കൊണ്ടു സംഭവിചതോ വെറും 30000 കോപി വിറ്റുകൊണ്ടിരിന്ന വരിക ഇപ്പൊൽ 300000 കോപിയയി. മുടക്കു മുതലിന്റെ മൂനിലൊന്നുപൊലും പ്രതീക്ഷിട്ടില്ലയിരുന്ന വിശ്വരൂപം 100 കോടി നേടി. തീയെറ്റരുകൽ തല്ലിതത്തപ്പൊൽ പികെയുടെ ലാഭം 600കോടി. സല്മാൻ രുഷ്ദി കൂടുതലായി വയിക്കപെട്ടു. പൊതു സമൂഹം വളരെ ലളിതമായി അക്രമണങ്ങളോടു പ്രതികരിചു..