''ധീരനും സ്വതന്ത്രനും സര്‍വോപരി സര്‍ഗാത്മകനുമയ മനുഷ്യശിശു അറുപതോ എഴുപതോ വര്‍ഷംകൊണ്ട് ഭീരുവും പരതന്ത്രനുമായിത്തീര്‍ന്ന് സ്വന്തം സൃഷ്ടിപരത വംശവൃദ്ധിക്കുവേണ്ടിമാത്രം ചെലവിട്ട് ഒടുവില്‍ വൃദ്ധ വേഷം കെട്ടിയ വലിയൊരു കുട്ടിയായി മരിച്ചുപൊകുന്നതിനെയാണു മനുഷ്യ ജീവിതം എന്നു പരയുന്നതെങ്കില്‍ പ്രിയപെട്ടവളേ, മനുഷ്യനായി പിറന്നതില്‍ എനിക്കു അഭിമാനിക്കാന്‍ ഒന്നുമില്ല.....''

സുഭാഷ് ചന്ദ്രന്‍ (മനുഷ്യന് ഒരു ആമുഖം)

Saturday, March 10, 2018

പകരം നിറം

                                      വെളുത്ത മനുഷ്യരായിട്ട് ആരുമില്ല. പാല്പോലെ കടലാസുപോലെ വെളുപ്പ് ആർക്കെങ്കിലുമുണ്ടോ. അപ്പോൾ തൊലിയുടെ വെളുപ്പ് എന്നത് സാങ്കൽപ്പികം മാത്രമാണ്. എന്നാൽ കറുത്ത മനുഷ്യരുണ്ട്. കറുപ്പിന്റെ യഥാർത്ഥ  അർത്ഥത്തിൽ തന്നെ. എന്നിട്ടും നോക്കൂ  നമ്മുടെ സംസാരത്തിൽ, എഴുത്തിൽ , കാഴ്ചയിൽ  കറുപ്പ്  തിന്മയുടെ അനീതിയുടെ അക്രമത്തിന്റെ അശാന്തിയുടെ നിറമാണ് . എന്തുകൊണ്ട് ? ഇതുകൊണ്ടു പല കാലങ്ങളിൽ പല മനുഷ്യർ എത്രയെറെ വേദനിച്ചിട്ടുണ്ടാവും. ഇനിയെങ്കിലും മാറണം . മേൽ പറഞ്ഞവയെ പ്രധിനിധീ കരിക്കാൻ പുതിയ നിറം കണ്ടെത്തണം. വെറുതെ കിടക്കുന്ന ഒരുപാട് നിറങ്ങളുണ്ടല്ലോ. കാട്ടുകടന്നാൽ വയലറ്റ് നിർദ്ദേശിക്കുന്നു. മലയാളികൾക്ക്  അറിയാവുന്ന നിറങ്ങൾക്കെല്ലാം മറ്റു പ്രാധിനിത്യങ്ങളുണ്ട്  അതുകൊണ്ടാണ്  വയലറ്റ് തെരഞ്ഞെടുത്തത്.

Friday, November 25, 2016

വരി നിൽക്കുന്ന ജനത

                        വായു വെള്ളം  ഭക്ഷണം  പണം, അങ്ങനെഎല്ലാത്തിനും വരി നിൽക്കുന്ന ജനത. അധികാര സ്ഥാനത്തിരിക്കുന്നവർ ചെയ്യുന്ന വിഡ്ഢിത്തങ്ങൾ  കമാന്ന്  ഒരക്ഷരം ഉരിയാടാതെ അനുസരിക്കുന്ന ജനത.
നാളെ വരി നിന്നിട്ടു  തൂറിയാൽ  മതിയെന്നു പറഞ്ഞാൽ ഒരുപക്ഷെ ജനത അതും അനുസരിക്കും. അതിൽ വിദ്യാസമ്പന്നരു മുണ്ടാവും, എന്നാൽ എന്തിനാണീ കോമാളി കളിയെന്നു ആരും ചോദിക്കുകയില്ല. എല്ലാവർക്കും അന്നന്നുള്ള നീക്കു പോക്കുകൾ മതി. സമൂഹത്തിനു ഗുണം ചെയ്യാത്ത വിദ്യാധനം കൊണ്ടെന്തു കാര്യം.

                                 തെരഞ്ഞെടുപ്പ് കാർഡിനുള്ള വരി, ആധാർ കാർഡിനുള്ള വരി, റേഷൻ കാർഡെടുക്കാനുള്ള  വരി, അത് പുതുക്കാനുള്ള വരി, തിരുത്തനുള്ള വരി അങ്ങനെ വരി നിന്ന്  വരി നിന്ന്  ജനതയുടെ നടുവൊടിയും. എന്നാലും ഇതെല്ലാം എന്തിനാണെന്ന് ആരും ചോദിക്കരുത്  വായിലത്തെ പല്ല്  കൊഴിഞ്ഞു വീണാലോ. സർക്കാർ ജനതക്കു വേണ്ടിയാണോ അതോ ജനത സർക്കാരിന് വേണ്ടിയോ  ? സർക്കാരും സർക്കാർ വൃന്ദങ്ങളുടെയും നീരാളിപ്പടത്തിൽ ജനത ശ്വാസം മുട്ടി മരിക്കും, അപ്പോഴൊന്നും മിണ്ടരുത്.! ബാങ്കിൽ 2000 രൂപയെടുത്ത്  തിരിഞ്ഞു നോക്കാതെ നടന്നു കൊള്ളണം. സമരം ചെയ്യനുള്ള പരമാധികാരം രാഷ്ട്രീയ പാർട്ടികൾക്കാണ്  അവരത് ചെയ്യുന്നുണ്ടോ ? ചിലപ്പോഴൊക്കെ  പക്ഷെ ഞങ്ങൾ അധികാരത്തിൽ വരുമ്പോൾ ജനതയ്ക്ക് വരിനിൽക്കാൻ ഇനിയെന്തു നൽകണം എന്ന് ചിന്തിക്കുകയാണവർ . ഒന്നും ചോദിക്കരുത് , ചോദിക്കുകയേ അരുത് .!

അനുബന്ധം

കാർഡുകളെല്ലാം കൂടിയങ്ങു ഒന്നിച്ചാക്കി കൂടെ. എല്ലാ ആവശ്യങ്ങൾക്കും കൂടിയൊരു കാർഡ് . അല്ലെങ്കിൽ എല്ലാം സൂക്ഷ്മമായി ഒറ്റത്തവണ രേഖപെടുത്തനുള്ള ഉപാധി.

കള്ളപ്പണം പിടിക്കാനായി 500, 1000 നോട്ടുകൾ ഒറ്റ രാത്രി കൊണ്ടു നിരോധിച്ച വിഡ്ഢിത്തത്തെക്കാൾ നല്ലത്  ആദായ നികുതി സമ്പ്രദായം അവസാനിപ്പിക്കുന്നതായിരുന്നില്ലേ. അതായിരുന്നെങ്കിൽ ഇത്ര ബുദ്ധിമുട്ടില്ല. വിദേശത്തുള്ള കള്ളപ്പണം പോലും തിരിച്ച ഇന്ത്യാ മഹാരാജ്യത്തെ വ്യവസായ നിക്ഷേപമാക്കാം . ബാങ്കുകൾക്ക് കടം എഴുതി തള്ളേണ്ടി വരില്ല . നല്ലവനായ മല്യ  ഇന്ത്യയിലേക്ക് തിരിച്ചു വരും.

മദ്യത്തിനു, സിനിമക്കും വേണ്ടി വരി നില്കുന്നില്ലെയെന്നു ചോദിക്കരുത് , കാരണം രണ്ടും കിട്ടിയില്ലെങ്കിലും കുഴപ്പമില്ല . പിന്നെ അവിടെ വരി നിന്നവരാരും ഇന്നേവരെ മരിച്ചിട്ടില്ല. ഒരു കാര്യം സമ്മതിക്കുന്നു ആരാധനാലയത്തിൽ വരിനിന്ന് കൂട്ടമരണങ്ങൾ വരെ നടന്നിട്ടുണ്ട് .

ഒരുപാട് ബിരുദങ്ങളുള്ള ധനകാര്യ വിദഗ്ദ്ധർ കുറേയെണ്ണമുണ്ട് . വിവരക്കേടിന് ഓശാന പാടുന്നവർ. 

Wednesday, March 23, 2016

ഭഗത് സിങ്ങ്


വിശ്വാസം (ദൈവത്തില്‍) കഠിനതകളിലൂടെ കടന്നുപോകാന്‍, അവയെ സന്തോഷകരമാക്കാന്‍ പോലും, സഹായിക്കുന്നു. മനുഷ്യന് ദൈവത്തില്‍ ശക്തമായൊരു പിന്തുണയും അവന്റെ പേരില്‍ പ്രോത്സാഹനജനകമായൊരു ആശ്വാസവും ലഭിക്കുന്നു. നിങ്ങള്‍ക്ക് അവനില്‍ (ദൈവത്തില്‍)വിശ്വാസമില്ലെങ്കില്‍ പിന്നെ നിങ്ങളെത്തന്നെ ആശ്രയിക്കുക മാത്രമാണു വഴി. കൊടുങ്കാറ്റിനും കോളിനുമിടയില്‍ സ്വന്തം കാലില്‍ നില്‍ക്കുക എന്നത് കുട്ടിക്കളിയല്ല. ദൈവവിശ്വാസിയായ ഹിന്ദു ഒരു രാജാവായി പുനര്‍ജനിക്കുന്നതിനെക്കുറിച്ച് സ്വപ്നം കാണും; തന്റെ സഹനങ്ങള്‍ക്കും ബലികള്‍ക്കും സ്വര്‍ഗത്തില്‍ ലഭിക്കാന്‍ പോകുന്ന ആഡംബരങ്ങളെക്കുറിച്ചായിരിക്കും ഒരു മുസ്ലീമോ ക്രിസ്ത്യാനിയോ സ്വപ്നം കാണുന്നത്. ഞാന്‍ എന്താണ് ആഗ്രഹിക്കേണ്ടത്? എന്റെ കഴുത്തില്‍ കുരുക്ക് മുറുകുമ്പോള്‍, കാലിനടിയില്‍ നിന്നും പലകകള്‍ നീങ്ങുമ്പോള് അതാണ് അന്ത്യമെന്ന് എനിക്കറിയാം. കൂടുതല്‍ കൃത്യമായ മതപദാവലി ഉപയോഗിച്ചാല്‍ അത് സമ്പൂര്‍ണ നിഗ്രഹത്തിന്റെ നിമിഷമായിരിക്കും. എന്റെ ആത്മാവ് ഒന്നുമല്ല. ധീരമായിത്തന്നെ,  പ്രതിഫലത്തിന്റെ കാര്യമെടുത്താല്‍ അത്തരം വലിയ പ്രതിഫലങ്ങളൊന്നുമില്ലാത്ത ഈ പോരാട്ടങ്ങളുടെ ഈ ചെറിയ ജീവിതം ത്തന്നെയാണ് എന്റെ പ്രതിഫലം. അത്രയേ ഉള്ളൂ. ഇഹത്തിലോ പരത്തിലോ എന്തെങ്കിലും പ്രതിഫലം കിട്ടണമെന്ന സ്വാര്‍ത്ഥചിന്ത ഇല്ലാതെ തീര്‍ത്തും നിസ്വാര്‍ത്ഥമായി ഞാനെന്റെ ജീവിതം സ്വാതന്ത്ര്യത്തിനായി സമര്‍പ്പിച്ചിരിക്കുന്നു. എനിക്കതല്ലാതെ ഒന്നും ചെയ്യാനാവില്ല. മനുഷ്യരാശിയെ സേവിക്കുക എന്ന ആശയത്തില്‍നിന്നും ധൈര്യമുള്‍ക്കൊണ്ട് അവരെ ദുരിതങ്ങളില്‍ നിന്നും ദൈന്യതയില്‍ നിന്നും മോചിപ്പിക്കാന്‍വേണ്ടി, ഈയൊരു ലക്ഷ്യത്തിനുവേണ്ടി തങ്ങളുടെ ജീവിതം സമര്‍പ്പിക്കുകയല്ലാതെ മറ്റൊരു മാര്‍ഗവും തങ്ങള്‍ക്ക് മുന്നില്‍ ഇല്ലെന്നു വലിയ സംഘം സ്ത്രീപുരുഷന്‍മാര്‍ തീരുമാനിക്കുമ്പോള്‍ സ്വാതന്ത്ര്യത്തിന്റെ പുതിയ യുഗത്തിലേക്ക് ഒരു ദിനം പിറന്നുവീഴും.

Saturday, March 19, 2016

അവൻ മാവോയിസ്റ്റാണ്

അവൻ മാവോയിസ്റ്റാണ്.
അല്ലെങ്കിൽ പിന്നെയെന്തിനാണവൻ   മുടി നീട്ടി വളർത്തിയിരിക്കുന്നത്‌.
എന്തിനാണവൻ  ചുളിവു വീണ വസ്ത്രം ധരിച്ചിരിക്കുന്നത്‌
മവോയിസ്ടല്ലെങ്കിൽ പിന്നെയെന്തിനാണവൻ തോൾസഞ്ചിയിൽ
ഇത്രയേറെ പുസ്തകങ്ങൾ ക്കൊണ്ടു  നടക്കുന്നത് .
അവൻ എന്തിന് ബോബ് മർളിയുടെ സംഗീതം കേൾക്കുന്നു
അതേ അവൻ മാവോയിസ്റ്റാണ്.
അല്ലെങ്കിൽ അവനെന്തിന് സ്വാതന്ത്രത്തെ കുറിച്ചു സംസാരിക്കണം.
അടിച്ചമർത്തപെട്ടവർക്കു വേണ്ടി എന്തിനു പാടണം
എന്തിന് പ്രകൃതിയിലെ ചൂഷണങ്ങളെ കുറിച്ചെഴുതണം
അവനെന്തിന്  ഭരണകൂടത്തിന്റെ തെറ്റുകളെ തെരുവിൽ വലിച്ചുകീറണം.
മലകളും കുന്നുകളും പുഴകളും നശിപ്പിക്കുന്നതു കണ്ട്  എന്തിനു വേവലാതിപ്പെടണം .
തീർച്ചയായും അവനൊരു മാവോയിസ്റ്റാണ്.

Thursday, October 22, 2015

നിങ്ങൾക്ക് നിശബ്ദരായിരിക്കാൻ കഴിയില്ല

                                                                                                                                             
            രാജ്യത്ത് അസഹിഷ്ണുത പെരുകുമ്പോഴും, സാംസ്കാരിക നേതാക്കൾ ഓരോരുത്തരായി
ഹൈന്ദവ തീവ്രവാദികളാൽ വെടിക്കൊണ്ടു വീഴുമ്പോഴും, എഴുത്തുക്കാരുടെ പേനകളുടെ ചലനം നിലക്കുമ്പൊഴും കേന്ദ്രസർക്കാർ പുലർത്തുന്ന നിസംഗതയിൽ പ്രതിഷേധിച്ച്  അക്കാദമി അവാർഡുകൾ തിരിച്ചു നല്കുന്ന എഴുത്തുക്കാരുടെ എണ്ണം വർദ്ധിക്കുകയാണ് . രാജ്യം ഇതുവരെ കണ്ടത്തിൽ വച്ച് എഴുത്തുക്കാരുടെ ഏറ്റവും വലിയ കലാപമാണിത് .
ഇതിൽ പങ്കുചേർന്ന മലയാള എഴുത്തുക്കാരുടെ എണ്ണം കാണുമ്പോൾ നമ്മൾ നാണിച്ച്
 തല കുനിക്കേണ്ടിവരുകയാണ് .
പാറക്കടവ് , സച്ചിദാനന്ദൻ , സാറാ ജോസഫ് എന്നിവരൊഴികെ ബാക്കി എല്ലാവരും കുറ്റകരമായ മൗനം പാലിക്കുകയാണ് . ചിലരാവട്ടെ സ്വന്തം കഴിവില്ലായ്മ ന്യയികരിക്കുന്നതിനു പുറമേ അർഹതയില്ലാതെ വാങ്ങിയതുക്കൊണ്ടാണ് അവാർഡ് തിരികെ നല്കുന്നതെന്നു എന്നിങ്ങനെയുള്ള വിലകുറഞ്ഞ ആരോപണങ്ങൾ ഉന്നയിക്കുകയാണ് . ജനങ്ങളുടെ കാശുക്കൊണ്ടാണ് അവാർഡ് നല്കുന്നതെന്നും  അത് തിരിച്ചു നല്കുന്നത് രാജ്യത്തെ ജനങ്ങളെ അഭമാനിക്കുന്നതിനു തുല്ല്യമാണെന്നു  പറഞ്ഞ് സ്വയം ന്യയികരിക്കുന്നവർക്ക്
ആവശ്യം വരുമ്പോൾ ജനങ്ങൾക്കു വേണ്ടി പ്രതിഷേധിക്കാതെ ഭരണകൂടങ്ങൾക്ക് മുന്നിൽ ഓച്ഛനിച്ചു നിൽക്കുന്നതിൽ യാതൊരു കുറ്റബോധവുമില്ലേ.?  (അനീതിക്കു മുന്നില് മൗനം പാലിക്കുന്നത് ഓച്ഛനിച്ചു നില്ക്കുന്നതിനു തുല്യംതന്നെ.)
പ്രിയ എം.ടി , മുകുന്ദൻ ,ആനന്ദ് , സുഗതകുമാരി ഞങ്ങൾക്കുറപ്പാണ്  നിങ്ങൾക്ക് അതികകാലം നിശബ്ദരായിരിക്കാൻ കഴിയില്ല . പ്രിയ സുകുമാർ അഴിക്കോട് താങ്കളുടെ നഷ്ടം ഇപ്പോഴാണ് ഞങ്ങൾ ശരിക്കും മനസ്സിലാക്കുന്നത്‌ ..

Friday, October 9, 2015

മരപറവ

അധികാരത്തിന്റെ ഊടു വഴികളിൽ നുഴഞ്ഞു കയറാൻ
അവർ പതിറ്റാണ്ടുകളായി ശ്രമിച്ചു.
 പക്ഷെ ഇപ്പോൾ നാമമില്ലാത്ത പക്ഷിയുടെ സ്വർണ്ണ മുട്ട കാണിച്ച് അവരതു സാധിച്ചു.
സ്വർണ്ണ മുട്ട വിരിഞ്ഞു പുറത്തുവരുന്നവ നമ്മെയുംക്കൊണ്ട്
ഏഴാം സ്വർഗത്തിലേക്ക് പറക്കുമത്രേ .
വാഗ്ദാനങ്ങൾ സ്റ്റിയറിങ്ങ് പോലെയാണ് ഇടത്തോട്ടും വലത്തോട്ടും തിരിക്കാൻ കഴിയുന്നവ .
എന്നാൽ മുട്ടവിരിഞ്ഞ് പുറത്തു വന്നതെല്ലാം നിരോധനങ്ങളായിരുന്നു.
അതിന്റെ നിറം തിളങ്ങുന്ന സ്വർണ്ണ നിറമായിരുന്നോ.
കണ്ണുകൾക്ക്‌ പിഴച്ചതല്ലേ.
ആ മരപറവയെ ആരേലും കണ്ടുവോ. കാണില്ല, അത് യന്ത്ര ചിറകുകളിലേറി  പറക്കുകയാണ് .
സമയമിനിയും വൈകിയിട്ടില്ല,
അവരെ കൈയ്യറിയാതെ വെടിവെച്ചീടുക.

Wednesday, August 19, 2015

അന്നും ഇന്നും

അദ്യമൊക്കെ ഭക്തിയുടെകൂടെ ശുദ്ധമായ സംഗീതമാണു അവതരിപ്പിച്ചിരുന്നതു, അതു കേൾക്കുമ്പൊൾ ഉള്ളിൽ താനെ ഭക്തി വന്നു നിറയും. എന്നാൽ ഇപ്പൊഴത്തെ  ഭക്തിസാന്ദ്രമെന്നു പറയപ്പെടുന്ന സംഗീതം കേൾക്കുമ്പോൾ  കണ്ണും കാതും മൂടികെട്ടി അന്ധകാരത്തിൽ ചെന്നിരിക്കേണ്ട അവസ്ഥയാണു..